ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിരീടം നിലനിര്‍ത്താനുറച്ചു തന്നെയാണ് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പടയൊരുക്കം. ഇതിന്റെ ആദ്യ പടിയായാണ് ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ മുംബൈ തങ്ങളുടെ കൂടാരത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്ന ബോള്‍ട്ടിനെ ഡിസംബറില്‍ ലേലം നടക്കാനിരിക്കെയാണ് മുംബൈ കൈക്കലാക്കിയത്.